സൺഡേ സ്കൂൾ ക്ളാസുകൾ ഓൺലൈനായി നാളെ മുതൽ ആരംഭിക്കുകയാണ്
Editor
July 11, 2020
പ്രിയരേ നമ്മുടെ സൺഡേ സ്കൂൾ ക്ളാസുകൾ ഓൺലൈനായി നാളെ മുതൽ ആരംഭിക്കുകയാണ്. സൺഡേ സ്കൂൾ ക്ലാസ് ടീച്ചർ കുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ സമാജം തയ്യാറാക്കിയ ക്ലാസുകളുടെ ലിങ്കുകൾ അയച്ചു തരും. നാളെ രാവിലെ 7. 30 നാണ് സൺഡേസ്കൂൾ ക്ലാസുകൾ ആരംഭിക്കുന്നത്. എല്ലാ കൂട്ടുകാരും സമയത്തു തന്നെ സൺഡേസ്കൂൾ ക്ലാസിൽ പങ്കെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. മാതാപിതാക്കൾ അതിനുള്ള ക്രമീകരണം ചെയ്ത് കൊടുക്കണം. നാളെ പാഠം 11 ലെ ക്ലാസുകളാണ് പഠിപ്പിക്കുന്നത്. വേദപുസ്തകവും പാഠപുസ്തകവും നിങ്ങളുടെ അരികിൽ തന്നെ കരുതണം. ലോക് ഡൗൺ കാലങ്ങളിൽ എടുക്കേണ്ടിയിരുന്നത് അഞ്ചാം പാഠം മുതൽ പത്താം പാഠം വരെയുള്ള ക്ലാസുകൾ ശനിയാഴ്ച ദിവസങ്ങളിൽ വൈകിട്ട് 7.30 മണിക്ക് ലിങ്ക് അയച്ചു തരുന്നതാണ്. അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ attendence ഈ സമയത്ത് എടുക്കുന്നതാണ്. സൺഡേ സ്കൂൾ പഠിക്കുന്ന കുഞ്ഞുങ്ങളുടെ നമ്പർ ഇതുവരെ ഗ്രൂപ്പിൽ ആഡ് ചെയ്തിട്ടില്ല എങ്കിൽ അറിയിച്ചാൽ അതുകൂടി ചേർക്കാവുന്നതാണ്.
ബിബി അച്ചൻ

